എഡിറ്റര്‍
എഡിറ്റര്‍
കൈയ്യേറിയ ഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കരുത്: എസ്.വൈ.എസ്
എഡിറ്റര്‍
Tuesday 9th May 2017 6:59pm

 

ഗൂഡല്ലൂര്‍: കയ്യേറിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്ന് എസ്.വൈ.എസ്. മൂന്നാറിലടക്കം ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചവര്‍ സ്വമേധയാ ഒഴിഞ്ഞ് കൊടുക്കണമെന്നും എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റ് ആവശ്യപ്പെട്ടു.


Also read വോട്ടിങ് മെഷീന്‍ അട്ടിമറിച്ചതെങ്ങിനെയെന്ന് അറിയണ്ടേ click here


കൈയ്യേറിയ ഭൂമിക്ക് പട്ടയം നല്‍കരുതെന്നും കൈയ്യേറിയ ഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്നും സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാടന്തറ മര്‍ക്കസില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റാണ് വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ മൂന്നാറില പാപ്പാത്തിച്ചോലയില്‍ ഉള്‍പ്പെടെ വിശ്വാസത്തിന്റെ മറവില്‍ കയ്യേറ്റങ്ങള്‍ നടന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശ് നീക്കിയ സംഭവം ചര്‍ച്ചാ വിഷയവുമായിരുന്നു.


Dont miss റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ


ഈ സാഹചര്യത്തിലാണ് കൈയ്യേറിയ ഭൂമിക്ക് പട്ടയം നല്‍കരുതെന്നും കൈയ്യേറിയ ഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടത്.

Advertisement