എഡിറ്റര്‍
എഡിറ്റര്‍
കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് സീറോ മലബാര്‍ സഭ; കുറച്ച് കൂടി മാന്യമായ രീതിയിലാകാമായിരുന്നുവെന്നും സഭ
എഡിറ്റര്‍
Thursday 20th April 2017 9:43pm

കോഴിക്കോട്: മൂന്നാറില്‍ കുരിശ് പൊളിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയെ അനുകൂലിച്ച് സീറോ മലബാര്‍ സഭ. ഇന്ന് നടന്ന സംഭവങ്ങളില്‍ കുരിശിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയത്.

അനധികൃതമായി കയ്യേറിയതാണെങ്കില്‍ പൊളിച്ച് നീക്കുക തന്നെ വേണം. എന്നാല്‍ കുറച്ച് കൂടി മാന്യമായ രീതിയില്‍ കുരിശ് പൊളിച്ച് മാറ്റാമായിരുന്നുവെന്ന അഭിപ്രായമുണ്ടെന്നും ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു.


Also Read: ‘കുരിശു പൊളിച്ചത് വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാന്‍’; 144 പ്രഖ്യാപിച്ചത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമെന്നും രമേശ് ചെന്നിത്തല


അതേസമയം ഇന്നുണ്ടായ സംഭവങ്ങളില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസനും രംഗത്തെത്തി. കുരിശ് പൊളിച്ച് മാറ്റിയത് വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

മുഖ്യമന്ത്രിയുടേത് വെറും കാപട്യമാണെന്നാണ് എം.എം ഹസന്‍ പറഞ്ഞത്. ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഈ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടയുടനെ ഒരു ഫോണ്‍ കോളില്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി നടപടിക്രമങ്ങള്‍ നിര്‍ത്തി വയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: ‘നോ, ഗോ, ടെല്‍’; കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജൂഡ് ആന്റണി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ഹ്രസ്വചിത്രം പുറത്തിറങ്ങി


ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍. സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നിരുന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ കൊണ്ടിട്ട വാഹനങ്ങള്‍ ജെ.സി.ബി കൊണ്ട് മാറ്റിയാണ് സംഘം മുന്നോട്ട് നീങ്ങിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നേരത്തേ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു.

Advertisement