ദമാസ്‌കസ്: ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെയുള്ള സൈനിക, പൊലീസ് നടപടികള്‍ നിര്‍ത്തിവെച്ചതായി സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനെ അറിയിച്ചു.

അസദിനോട് അധികാരമൊഴിയാന്‍ യു.എസ് ആഹ്വാനം ചെയ്യുമെന്ന് വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഈ നീക്കം. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ബാന്‍ കീ മൂണ്‍ കഴിഞ്ഞദിവസം അസദിനെ ഫോണില്‍ വിളിച്ച് അന്ത്യശാസനം നല്‍കിയിരുന്നു.

അതിനിടെ, സിറിയയിലെ അക്രമങ്ങളെക്കുറിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി സുരക്ഷാ സമിതിയോടു ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.