എഡിറ്റര്‍
എഡിറ്റര്‍
സിറിയന്‍ സമാധാന സമ്മേളനം: ഇറാന് നല്‍കിയ ക്ഷണം യു.എന്‍ പിന്‍വലിച്ചു
എഡിറ്റര്‍
Tuesday 21st January 2014 9:00am

un

ന്യൂയോര്‍ക്ക്: സിറിയന്‍ ആഭ്യന്തര പ്രതിസന്ധിയ്ക്ക് പരിഹാരം തേടിയുള്ള അന്താരാഷ്ട്ര സമാധാന സമ്മേളനത്തിലേക്ക് ഇറാന് നല്‍കിയ ക്ഷണം യു.എന്‍ പിന്‍വലിച്ചു.

സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യമാണ് ഇറാന്‍. അതിനാല്‍ ഇറാനെ പങ്കെടുപ്പിച്ചാല്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സിറിയന്‍ ദേശീയ പോരാളികള്‍ അറിയിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് മൊണ്ട്രിയുവില്‍ നടക്കുന്ന യോഗത്തിന് മുന്‍പായി ഇറാനെ പങ്കെടുപ്പിക്കുന്ന ക്ഷണം യു.എന്‍ പിന്‍വലിച്ചതായി യു.എന്‍ വക്താവ് മാര്‍ട്ടിന്‍ നെസ്‌റിക് അറിയിച്ചത്.

2012 ജൂണില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയിലുണ്ടായ ധാരണകള്‍ അംഗീകരിക്കുന്നതില്‍ ഇറാന്‍ വ്യക്തമായ നിലപാട് എടുക്കാത്തതിനാലാണ് യു.എന്‍ ഇറാന് നല്‍കിയ ക്ഷണം പിന്‍വലിച്ചത്.

2011ല്‍ തുടങ്ങിയ ഇറാന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതിനകം ഒരു ലക്ഷത്തോളം പേര്‍ മരിച്ചുവെന്നാണ് യു.എന്‍ കണക്കാക്കുന്നത്. 10ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളുമായിട്ടുണ്ട്.

നേരത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു ഇറാനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്‍ തീരുമാനിച്ചത്.

ബുധനാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊണ്ട്രിയുവില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ 39 രാജ്യങ്ങളാണ് പങ്കെടുക്കുക.

Advertisement