എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 11th July 2017 8:31pm

ബെയ്‌റൂട്ട് : ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിതീകരണം. മനുഷാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷ കേന്ദ്രം വാര്‍ത്ത സ്ഥിരീകരിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യന്നു.

നേരത്തെ ജൂണില്‍ സിറിയന്‍ പട്ടണമായ റാക്കയില്‍ നടത്തിയ വ്യോമാക്രമണത്തിനിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അമേരിക്കന്‍ പ്രതിരോധ വിഭാഗവും ഇറാഖി പ്രതിരോധ വിഭാഗവും മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.

ബാഗ്ദാദിയുടെ മരണം ഒരുപാട് തവണ വാര്‍ത്തകള്‍ ആയിട്ടുണ്ട് എങ്കിലും സിറിയയിലെ വിശ്വസിനീയ കേന്ദ്രമായ സിറിയന്‍ നിരീക്ഷണകേന്ദ്രം ബാഗ്ദാദിയുടെ മരണം സ്ഥിതീകരിക്കുന്നത് ഇതാദ്യമായാണ്.

റോയിട്ടേഴ്‌സ് സ്വതന്ത്രമായ് ഈ വാര്‍ത്ത തിരിച്ചറിഞ്ഞില്ലായെങ്കിലും സിറിയയില്‍ നിന്നുള്ള വാര്‍ത്തകളുടെ വിശ്വസിനീയമായ കേന്ദ്രമായ സിറിയന്‍ മനുഷ്യാവകാശ കേന്ദ്രം ഇത് സ്ഥിതീകരിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഇസാമിക് സ്റ്റേറ്റിലെ മുന്‍നിര നേതാക്കളായ ദേര്‍- അല്‍- സോര്‍ അടക്കം പലരും അല ബഗ്ദാദിയുടെ മരണം സ്ഥിതീകരിച്ചിട്ടുണ്ട്. ‘ ബ്രിട്ടണില്‍ നിന്നുമുള്ള യുദ്ധ നിരീക്ഷണ സംഘത്തിന്റെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട.

ദേര്‍- അല്‍- സോറിലുള്ള ഐസിസ് കേന്ദ്രങ്ങള്‍ സിറിയന്‍ നിരീക്ഷണകേന്ദ്രത്തിനോട് വാര്‍ത്തകള്‍ സ്ഥിതീകരിച്ചുവെങ്കിലും ”എപ്പോഴാണ് ബാഗ്ദാദി മരിച്ചത് എന്ന് സ്ഥിതീകരിച്ചില്ല” എന്ന് അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.

Advertisement