എഡിറ്റര്‍
എഡിറ്റര്‍
വിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 26th February 2013 12:15am

മോസ്‌കോ: ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ വിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅലെമാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

ഇതാദ്യമായാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്. വിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറെല്ലെന്നായിരുന്നു നേരത്തെ സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്.

പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് തയ്യാറാണ് .രക്തചൊരിച്ചിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് സിറിയന്‍ ഭാവി ശുഭകരമാകുകയുള്ളൂ എന്നും മുഅലെം പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മുഅലെം.

സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രശ്‌നപരിഹാര ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് സിറിയന്‍ വിമതസഖ്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ചര്‍ച്ചയിലൂടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും ഇനി ഇതിന് താത്പര്യം കാണിക്കേണ്ടത് വിമതരാണെന്നും വാലിദ് വ്യക്തമാക്കി.

സിറിയയില്‍ കഴിഞ്ഞ ഏറെ നാളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കലാപത്തിന് അറുതി വരേണ്ടിയിരിക്കുന്നു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് ഇനിയെങ്കിലും എത്തിച്ചേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

2011 മാര്‍ച്ച് മുതല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകളില്‍ പറയുന്നത്.

Advertisement