എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ വിമതര്‍ തടവിലാക്കിയ കന്യാസ്ത്രീകളെ വിട്ടയച്ചു
എഡിറ്റര്‍
Tuesday 11th March 2014 7:56am

syrian-sister

ദമസ്‌ക്കസ്: മൂന്നുമാസത്തോളമായി സിറിയയിലെ വിമതര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കന്യാസ്ത്രീകളെ മോചിതരാക്കി.

ലബനാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും വിമതരും തമ്മില്‍ ധാരണയിലെത്തിയത്.

പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് ഭരണകൂടം തടവിലിട്ട 150 വനിതാ തടവുകാരെ മോചിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് കന്യാസ്ത്രീകളെ വിട്ടയക്കാന്‍ വിമതര്‍ തയ്യാറായത്.

കഴിഞ്ഞ ഡിസംബറില്‍ വിമത കേന്ദ്രമായ യബ്‌റുദില്‍ വെച്ചാണ് പതിമൂന്ന് കന്യാസ്ത്രീകളെയും മൂന്നു പരിചാരകരെയുമുള്‍പ്പടെ അല്‍ഖാഇദ അനുകൂല സംഘടനയായ ജബ്ഹത് അന്നുസ്‌റ സംഘം തട്ടിക്കൊണ്ട് പോയത്.

തിങ്കളാഴ്ച ലബനാന്‍ അതിര്‍ത്തി ഗ്രാമമായ ജദീദത് യാബൂസിലെത്തിയ കന്യാസ്ത്രീ സംഘം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു.

Advertisement