എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ കൂട്ടപ്പലായനം; ഓഗസ്റ്റില്‍ ഒരുലക്ഷം പേര്‍ പലായനം ചെയ്തതായി യു.എന്‍
എഡിറ്റര്‍
Wednesday 5th September 2012 10:14am

ബെയ്‌റൂട്ട്: കലാപം തുടരുന്ന സിറിയയില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടിയുളള കൂട്ടപ്പലായനം വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ സിറിയ വിട്ടു എന്ന് യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Ads By Google

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ തന്നെ നൂറ് കണക്കിന് ആളുകളാണ് കലാപത്തില്‍ മരിച്ചത്. വീടും സ്വത്തും നഷ്ടപ്പെട്ട നിരവധി പേരാണ് ഇപ്പോള്‍ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പതിനായിരക്കണക്കിന് ആളുകളാണ് സിറിയയില്‍ ദുരിതജീവിതം നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യോമാക്രമണം ശക്തമാക്കിയതോടെ യു.എന്‍ സഹായത്തിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 25 ലക്ഷമായി. 12 ലക്ഷം പേര്‍ക്ക് താമസസ്ഥലം ഉപേക്ഷിക്കേണ്ടിവന്നു.

യു.എന്നിന്റെ കണക്കില്‍പെടാതെയും പതിനായിരങ്ങള്‍ അയല്‍ രാജ്യത്ത് അഭയം തേടിയിട്ടുണ്ട്. അതേസമയം, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായുളള 180 ബില്യണ്‍ യു.എന്‍ സഹായനിധിയില്‍ പകുതിയോളം മാത്രമേ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുളളൂ.

Advertisement