എഡിറ്റര്‍
എഡിറ്റര്‍
പാശ്ചാത്യ ശക്തികള്‍ക്ക് മുമ്പില്‍ അധികാരം അടിയറവെക്കില്ല: സിറിയ
എഡിറ്റര്‍
Thursday 28th November 2013 7:51am

syria12

ദമാസ്‌ക്കസ്: പാശ്ചാത്യ ശക്തികള്‍ക്ക് മുമ്പില്‍ അധികാരം അടിയറവെക്കില്ലെന്ന് സിറിയ. സിറിയന്‍ പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് ജനീവയില്‍ നടത്തുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും സിറിയ അറിയിച്ചു.

രണ്ടാം ജനീവ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട് യുഎസ്, യു.എന്‍ റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വഴിപ്പെടുകയില്ല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന പാശ്ചാത്യ ശക്തികളുടെ ആവശ്യം അംഗീകരിക്കില്ലെന്നും രാജ്യത്തെ വിമത ആക്രമണം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിറിയന്‍ വിദേശകാര്യ മന്ത്രാലയം അറയിച്ചു.

സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യു എന്‍, റഷ്യ, യു എസ് പ്രതിനിധികളുടെ മധ്യസ്ഥതയില്‍ ജനുവരി 22 ന് ജനീവയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സിറിയയുടെ പ്രതികരണം.

ജനീവ ഉച്ചകോടിയില്‍സിറിയ പങ്കെടുക്കുന്നത് അധികാരം അടിയറവ് വെക്കാനാണെന്ന ധാരണ തെറ്റാണ്. അങ്ങനെയൊരു തീരുമാനത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒരിക്കലും അംഗീകരിക്കില്ല.

രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ എങ്ങനെ പ്രതിരോധിക്കണമെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

സിറിയ രാസായുധ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ അസദിന്റെ രാജി ആവശ്യവുമായി അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

Advertisement