Categories

‘സ്‌നേഹിച്ചു കൊതിതീരുംമുമ്പേ മക്കളുടെ മൃതദേഹം നെഞ്ചോട് ചേര്‍ത്ത് യാത്രപറയേണ്ടി വന്ന അച്ഛന്‍’ സിറിയന്‍ ജനതയുടെ ദുരിതം തുറന്നുകാട്ടുന്ന ചിത്രം

ദമാസ്‌ക്കസ്: ‘സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല മക്കളേ’ ഒമ്പതുമാസം പ്രായമായ അഹമ്മദിനെയും അയയെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഹമീദ് പറയുകയാണ്.

മധ്യ സിറിയയിലെ ഇദ്ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധാക്രമണത്തിലാണ് ഹമീദിന് തന്റെ പിഞ്ചോമനകളെ നഷ്ടമായത്.

മക്കളെ മാറോട് ചേര്‍ത്തുപിടിച്ചു കരയുന്ന ഹമീദിന്റെ ചിത്രം ആരുടേയും കരളലിയിക്കുന്നതാണ്. തുര്‍ക്കി തീരത്തു കണ്ട അയല്‍ കുര്‍ദിയെയും അലപ്പോയില്‍ കണ്ട ഒംറാന്‍ ദാന്‍ക്വിഷിനേയും പോലെ.

മക്കളെ മാത്രമല്ല, ഭാര്യയും രണ്ട് സഹോദരന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ ഇരുപതോളം പേരെയാണ് 29കാരനായ ഹമീദിന് നഷ്ടമായത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ ഇരുമക്കളുടെയും മൃതദേഹം ചേര്‍ത്തു പിടിച്ച് ഹമീദ് അവരോട് യാത്ര പറഞ്ഞു ‘മക്കളേ ഗുഡൈബൈ’.

‘ഞാനവര്‍ക്ക് തൊട്ടരികിലുണ്ടായിരുന്നു. അവരെയും അമ്മയെയും ഞാനാണ് വീട്ടില്‍ നിന്ന് പുറത്തെടുത്തത്.’ വ്യോമാക്രമണത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ഹമീദിന്റെ സമീപവാസിയായ അല്‍യൂസഫ് പറയുന്നു.

‘അവര്‍ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നു. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വമിച്ചുതുടങ്ങി.’ അദ്ദേഹം പറഞ്ഞു.

അല്‍യൂസഫ് ഇവരെ പാരാമെഡിക്‌സിന്റെയടുത്തെത്തിച്ചു തിരിച്ചുവീട്ടിലെത്തി മറ്റുള്ളവരെ തിരഞ്ഞു. അവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു താന്‍ കരുതിയത്. തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മക്കളുമെല്ലാം മരിച്ചെന്ന വാര്‍ത്തയാണ് കേള്‍ക്കാനായതെന്നും അല്‍യൂസഫ് പറയുന്നു.

‘ എനിക്ക് ആരെയും രക്ഷിക്കാനായില്ല. അവരെല്ലാം അപ്പോഴേക്കും മരിച്ചിരുന്നു.’ അദ്ദേഹം പറയുന്നു.

‘ഹമീദിന്റെ അവസ്ഥയും മോശമായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചു. പക്ഷെ ഇതിനേക്കാള്‍ വലുതായി ഒന്നും ഇനി അദ്ദേഹത്തിന് സംഭവിക്കാനില്ല.’ ഹമീദിന്റെ ബന്ധു പറയുന്നു.

ചൊവ്വാഴ്ചയാണ് ഇദ്ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖന്‍ നഗരത്തില്‍ രാസായുധ പ്രയോഗം നടന്നത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട യുദ്ധവിമാനങ്ങള്‍ വിഷവാതകം പുറത്തേക്ക് വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് കടുത്ത ശ്വാസംമുട്ടലും, ഛര്‍ദ്ദിയും, ബോധക്ഷയവും അനുഭവപ്പെട്ടു.

രാസാക്രമണത്തില്‍ എഴുപത്തിരണ്ട് പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ നൂറ് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഇതില്‍ 20 പേര്‍ കുട്ടികളും പതിനേഴ് പേര്‍ സ്ത്രീകളുമാണ്. നാനൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില