എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ അഭയാര്‍ത്ഥികളെ സഹായിച്ച സംവിധായകനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Sunday 26th August 2012 12:46am

ദമാസ്‌ക്കസ്: സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിച്ച ചലച്ചിത്ര സംവിധായകനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തെന്ന് സഹപ്രവര്‍ത്തകന്‍.

അര്‍വാ നൈറാബിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെയ്‌റോയിലേക്ക് വിമാനം കയറുന്നതിന് തൊട്ട് മുന്‍പ് ദമാസ്‌ക്കസ് വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads By Google

അതിനിടെ സിറിയയിലെ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടന്‍ ഒമര്‍ ഓസ്ലോവിനെ അസദിന്റെ രഹസ്യപോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായും ദമാസ്‌ക്കസ് മീഡിയ സെന്റര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു.

രാജ്യത്തെ മതേതര ബുദ്ധിജീവികളെ തകര്‍ക്കാനുള്ള ശ്രമമായിട്ടാണ് ഇത്തരം നടപടികളെ വിമര്‍ശകര്‍ കാണുന്നത്. രാജ്യത്തെ പുതുതലമുറയുടെ സിനിമാവക്താവാണ് നൈറാബിയ. അസദിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു നൈറാബിയ.

സര്‍ക്കാര്‍ അനുകൂലികളായ അഭിനേതാക്കളുടെ സംഘടനയില്‍ ചേരാന്‍ നൈറാബിയ തയ്യാറാകാതിരുന്നത് ഇദ്ദേഹത്തിനോടുള്ള വിദ്വേഷത്തിന് കാരണമായിരുന്നു.

Advertisement