തിരുവന്തപുരം: അഴിമതികേസില്‍ ശിക്ഷിക്കപ്പട്ട കേരളാ കോണ്‍ഗ്രസ് നേതാവ് ബാലകഷ്ണപിള്ളയോട് തനിക്ക് അനുകമ്പയുണ്ടെന്നും പിള്ളയുടെ ശിക്ഷ ഇളവു ചെയ്യുന്ന കാര്യത്തില്‍ അതിനനുസരിച്ചുള്ള നടപടിയാവും ഉണ്ടാവുകയെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. അതേസമയം ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുന്നണിയല്ലെന്നും മന്ത്രിസഭയാണെന്നും തങ്കച്ചന്‍ പറഞ്ഞു.