ബിഗ് ബോസ്സ് വേദിയെ ചൂടുപിടിപ്പിക്കാന്‍ സില്‍വസ്റ്റര്‍ എത്തുന്നു. ബിഗ് ബോസ് നിര്‍മാതാക്കള്‍ ഇതിനായി സില്‍വസ്റ്ററിനെ സമീപിച്ചിട്ടുണ്ട് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പക്ഷേ താരം ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.

പമേലയുണ്ടാക്കിയ റേറ്റിങ് ഒട്ടും കുറയാതിരിക്കാന്‍ വേണ്ടിയാണ് സില്‍വെസ്റ്റനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.  ഷോയുടെ യഥാര്‍ത്ഥ നടത്തിപ്പുകാര്‍ക്ക് റേറ്റിങ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ നേരിട്ടുപ്രവേശനം ലഭിച്ച ഖാലിയും ഡോളിയും അത് സാധിച്ചെടുത്തു.

പമേലയ്ക്ക് ശേഷം മറ്റൊരു ഹോളീവുഡ് സ്റ്റാറിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംഘാടകരിപ്പോള്‍. പക്ഷേ ഇതിനുവേണ്ടി എത്ര പണം എറിയേണ്ടിവരുമെന്നത് ഊഹിക്കാന്‍ പോലും കഴിയില്ല!