എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈന്‍ സദാചാര വാദികള്‍ സാനിയ മിര്‍സയ്ക്ക് പിന്നാലെ
എഡിറ്റര്‍
Wednesday 11th January 2017 5:54pm

saniya


ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണ്. മരണത്തിനു ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്. അതു മറന്നു കൊണ്ട് വസ്ത്രം ധരിക്കരുത്. ഭൂമിയില്‍ ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ക്ക് പരലോകത്ത് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് സാനിയക്ക് സൈബര്‍ സദാചാര വാദികളുടെ ഉപദേശം.


ഹൈദരാബാദ്: ഇഷ്ടം വസ്ത്രം ധരിക്കുന്ന സെലിബ്രിറ്റികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന ഓണ്‍ലൈന്‍ സദാചാര വാദികളിപ്പോള്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു പിന്നാലെയാണ്. സാനിയ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെയാണ് മതാചാരം പഠിപ്പിക്കുവാന്‍ മതമൗലിക വാദികള്‍ ഇറങ്ങിയിരിക്കുന്നത്.


Also read ഓംബുഡ്‌സ്മാനുമായി സര്‍ക്കാര്‍: സ്വാശ്രയ കോളേജുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍


ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്ന ഇവര്‍ ഉപദേശങ്ങള്‍ നല്‍കുന്നതിലും ഒട്ടും പിന്നിലല്ല. ഒരാഴ്ച മുമ്പ് ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഷമിക്കെതിരെ സൈബര്‍ ആക്രമണവുമായി മതമൗലിക വാദികള്‍ എത്തിയിരുന്നു. ഭാര്യ ഹിജാബ് ധരിക്കാത്തതായിരുന്നു ഇവരെ ഷമിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണ്. മരണത്തിനു ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്. അതു മറന്നു കൊണ്ട് വസ്ത്രം ധരിക്കരുത്. ഭൂമിയില്‍ ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ക്ക് പരലോകത്ത് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് സാനിയക്ക് സൈബര്‍ സദാചാര വാദികളുടെ ഉപദേശം.

കളിക്കളത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിനാല്‍ സാനിയക്കെതിരെ മുമ്പും ഇത്തരം നീക്കങ്ങളുണ്ടായിരുന്നു. ലക്‌നൗവിലെ ഒരു ഇമാം ഇതിന്റെ പേരില്‍ സാനിയക്കെതിരെ ഫത്‌വാ പുറപ്പെടുവിച്ചിട്ടുമുണ്ടായിരുന്നു.

ഷമിക്കെതിരെ സദാചാര വാദികള്‍ രംഗത്തെത്തിയപ്പോള്‍ അവര്‍ക്കുള്ള മറുപടിയും താരം തന്നെ നല്‍കിയിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായവര്‍ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും എനിക്കറിയാമെന്നും വിമര്‍ശകര്‍ സ്വയം പരിശോധിക്കണം എന്നുമായിരുന്നു ഷമിയുടെ മറുപടി. ഇതിനു ശേഷവും താരം സമാന രീതിയിലുള്ള ഫോട്ടോ നവമാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Advertisement