ന്യൂദല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി പറഞ്ഞു.

വോട്ടെണ്ണല്‍ ദിനമായ മേയ് 13ന് ഉച്ചയാകുമ്പോഴേക്കും അന്തിമഫലം വ്യക്തമാകും. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം ചാനലിലൂടെ നടത്തുന്ന പ്രചാരണം നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ 4090 പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഖുറേഷി വ്യക്തമാക്കി. മമതാ ബാനര്‍ജിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ സി.പി.ഐ.എം നേതാവ് അനില്‍ ബസുവിനെ ശാസിച്ചതായും എസ്.വൈ ഖുറേഷി പറഞ്ഞു.