Administrator
Administrator
ലോകത്തിലെ ഏറ്റവും വലിയ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി
Administrator
Saturday 16th October 2010 7:39am

Switzerland-Longest-Tunnelസഡ്രണ്‍: ലോകത്തിലെ ഏറ്റവും വലിയ തുരങ്കത്തിന്റെ നിര്‍മ്മാണം സ്വിറ്റ്‌സര്‍ലണ്ടില്‍ പൂര്‍ത്തിയായി. ആല്‍പസ് പര്‍വതനിരയുടെ രണ്ടു വശങ്ങളെയും ബന്ധിപ്പിക്കുന്ന 57 കിലോമീറ്റര്‍ നീളമുള്ള ഗോഥാര്‍ഡ് തുരങ്കമാണ് പണി പൂര്‍ത്തിയായത്. സ്വിസ് ഗതാഗതവകുപ്പ് മന്ത്രി മോര്‍ട്ടിസ് ലുയന്‍ബര്‍ഗാണ് തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ചത്. 20 വര്‍ഷങഅങള്‍ക്ക് മുമ്പാണ് തുരങ്കത്തിന്റെ പണി തുടങ്ങിയത്.

വടക്കന്‍ യൂറോപ്പിനെയും തെക്കന്‍ യൂറോപ്പിനെയും ഏറ്റവും വേഗത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍ പാതയും ഗോഥാര്‍ഡ് തുരങ്കത്തിലൂടെയാകും കടന്നുപോവുക. മലനിരകളിലൂടെയുള്ള തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും തുരങ്കത്തിലൂടെ റെയില്‍ ഗതാഗതം തുടങ്ങണമെങ്കില്‍ 2016 വരെ കാത്തിരിക്കണം. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ പ്രതിദിനം 300 തീവണ്ടികള്‍ ഇതുവഴി കടന്നുപോകും.

2,500 ജോലിക്കാര്‍ പങ്കെടുത്ത തുരങ്ക നിര്‍മാണത്തിന് 10.1 ബില്യണ്‍ യു.എസ് ഡോളറാണ് ചെലവായത്. 2016ല്‍ റെയില്‍ ഗതാഗതത്തിന് തുരങ്കം യോഗ്യമാകുമ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം എന്ന ജപ്പാന്റെ റെക്കോര്‍ഡ് സ്വിറ്റ്‌സര്‍ലണ്ട് മറികടക്കും. ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കമാണ് വലിപ്പത്തിന്റെ കാര്യത്തില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്. 53.8 കിലോമീറ്ററാണ് സെയ്ക്കാമിന്റെ നീളം.

Advertisement