Categories

സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഇന്ത്യക്ക് കൈമാറുന്നു

indian-black-money
ന്യൂദല്‍ഹി: ഇന്ത്യയിലെ നികുതി വെട്ടിപ്പുകാര്‍ക്ക ഭീഷണിയായുയര്‍ത്തി സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിച്ച് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് നടപടികളെടുത്തുവരികയാണെന്ന് ഇന്ത്യയിലെ സ്വിസ് അമ്പാസഡര്‍ ഫിലിപ്പെ വെല്‍റ്റി സി എന്‍ എന്‍-ഐ ബി എന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനാവവശ്യമായ നിയമഭേദഗതി വരുത്താന്‍ സ്വിറ്റ്‌സര്‍ലന്റ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യം മാനിച്ച് ഇരട്ട നികുതി ഉടമ്പടിയില്‍ ഭേദഗതി വരുത്തും.

സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനീവ ഉച്ചകോടിയില്‍ ഇരു രാജ്യത്തലവന്‍മാരും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2009 ആഗസ്തില്‍ സ്വിറ്റ്‌സര്‍ലന്റ് അമേരിക്കയുമായി ഇത്തരത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ ധാരണയുണ്ടാക്കിയിരുന്നു. 4,450 യു എസ് രഹസ്യ അക്കൗണ്ടുകളുടെ വിവരമാണ് ഇതെ തുടര്‍ന്ന് പ്രമുഖ സ്വിസ് ബാങ്കായ യു ബി എസ് പുറത്ത് വിട്ടത്. എന്നാല്‍ ഇന്ത്യയുമായി ഇത്തരത്തില്‍ കരാറിലേര്‍പ്പെടുന്നതിനെ ബാങ്കുകള്‍ ശക്തിയായി എതിര്‍ത്തിരുന്നു.

അക്കൗണ്ട് വിവരം പുറത്ത് വരുന്നത് ഇന്ത്യയിലെ നികുതിവെട്ടിപ്പുകാര്‍ക്ക് കനത്ത തിരിച്ചടിയാകും. പ്രമുഖ രാഷട്രീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.