എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂളുകളില്‍ പന്നിപ്പനി, കൊറോണ വൈറസ് ജാഗ്രതാ നിര്‍ദേശം
എഡിറ്റര്‍
Friday 4th December 2015 3:06pm

saudi-schoolജിദ്ദ: സൗദിയിലെ സ്‌കൂളില്‍ പന്നിപ്പനി, കൊറോണ വൈറസ് പടരുന്നത് തടയാന്‍ ജാഗ്രതാ നിര്‍ദേശം. രോഗബാധയുണ്ടെന്നു സംശയം തോന്നുന്ന കുട്ടികളെ മാറ്റിനിര്‍ത്തണമെന്ന് വിദ്യാഭ്യാസ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ ഒരു സ്‌കൂളില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്ക് പന്നിപ്പനിബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന രീതിയിലാണ് മറ്റു സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇത്തരം രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സ്‌കൂളിനായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Advertisement