ടോക്കിയോ: നീന്തല്‍ക്കുളത്തില്‍ ജപ്പാനിലെ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ലോക റെക്കോര്‍ഡ്. പതിനെട്ടുകാരനായ അക്കീറോ യമഗുച്ചിയാണ് റെക്കോഡിനുടമ.

Ads By Google

പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ രണ്ടു മിനിറ്റ് 07.01 സെക്കന്‍ഡ് കൊണ്ട് നീന്തിയാണ് ഈ കുട്ടിത്താരം ലോക നീന്തല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

ജപ്പാനിലെ ദേശീയ ഗെയിംസിലായിരുന്നു മത്സരം. അനായാസമായ നീന്തല്‍ ശൈലിയിലൂടെയായിരുന്നു അക്കീറോ റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. ചെറുപ്പം മുതലേ നീന്തലിനോട് താത്പര്യമുള്ള താരം കഴിഞ്ഞ പത്ത് വര്‍ഷമായി ഈ രംഗത്തുണ്ട്.

അക്കീറോയുടെ ഈ നേട്ടത്തോടെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഹംഗറിയുടെ ഡാനിയേല്‍ ഗ്വാര്‍ട സ്ഥാപിച്ച 2:07.28ന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.