എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാരോപണ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമെതിരെ ജഡ്ജിന്റെ നോട്ടീസ്
എഡിറ്റര്‍
Monday 13th January 2014 9:45am

 

ന്യൂദല്‍ഹി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി.

മൂന്നോ നാലോ ദിവസം മാത്രം തന്റെ കീഴില്‍ പ്രവര്‍ത്തിച്ച പരാതിക്കാരിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് ജഡ്ജി പറഞ്ഞു.

ലൈംഗികാരോപണ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമെതിരെ ജഡ്ജി. അയച്ച വക്കീല്‍ നോട്ടീസിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഭിഭാഷകയുടെ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാതെയും വിഷയത്തില്‍ തന്റെ ഭാഗം കേള്‍ക്കാതെയും വാര്‍ത്ത നല്‍കിയത് തെറ്റാണെന്ന് നോട്ടീസില്‍ പറയുന്നു.

വാര്‍ത്ത തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും 24 മണിക്കൂറിനകം വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജി സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് കീഴില്‍ പരിശീലനം നടത്തിയിരുന്ന തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവ അഭിഭാഷകയുടെ പരാതി.

ആദ്യം വെബ്‌സൈറ്റിലെ കുറിപ്പില്‍ ഉന്നയിച്ച പരാതി പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിന് എഴുതി നല്‍കുകയായിരുന്നു.

Advertisement