Administrator
Administrator
ശ്വേതാമേനോന്‍ ലൈംഗിക തൊഴിലാളിയാവുന്നു
Administrator
Tuesday 25th October 2011 12:46pm

swethamenonശ്വേതാമേനോന്‍ ലൈംഗിക തൊഴിലാളിയാവുന്നു. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ‘അറവാന്‍’ എന്ന ചിത്രത്തിലാണ് ശ്വേത ലൈംഗികത്തൊഴിലാളിയായെത്തുന്നത്.

ലൈംഗിക തൊഴിലാളിയുടെ വേഷമാണെങ്കിലും അമിതമായ ഗ്ലാമര്‍ പ്രദര്‍ശനം ചിത്രത്തിലില്ലെന്നാണ് സൂചന. സീനുകള്‍ വള്‍ഗറാകാതെ മനോഹരമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് സംവിധായകന്‍ വസന്തബാലന്‍ പറയുന്നു.

ഇതിന് മുമ്പ് 2009ല്‍ പുറത്തിറങ്ങിയ നാന്‍ അവനല്ലൈ 2വാണ് ശ്വേത അവസാനമായി അഭിനയിച്ച തമിഴ്ച്ചിത്രം. ‘ അറവാനില്‍’ ആദി, പശുപതി, കബീര്‍ ബേദി, ഭരത്, അഞ്ജലി എന്നിവരും ശ്വേതക്കൊപ്പമുണ്ട്.

രതിനിര്‍വേദത്തിന് ശേഷം ഒട്ടേറെ ഗ്ലാമര്‍ വേഷങ്ങളിലേയ്ക്ക് ശ്വേതയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുമ്പ് കാമസൂത്ര പരസ്യം നല്‍കിയ ഗ്ലാമര്‍ ഇമേജിലേയ്ക്ക് തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ശ്വേത എല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രതിനിര്‍വേദത്തിലെ കഥാപാത്രം ഗ്ലാമറസാണെങ്കിലും നല്ല പ്രധാന്യമുള്ള കഥാപാത്രമായിരുന്നു. ഇതിന് മുമ്പ് രഞ്ജിത്തിന്റെ ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രവുമായി അവിഹിതബന്ധം പുലര്‍ത്തുന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. ഈ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

Advertisement