എഡിറ്റര്‍
എഡിറ്റര്‍
ശ്വേതാ മേനോന്‍ കോടതിയില്‍ മൊഴി നല്‍കണം: പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
എഡിറ്റര്‍
Monday 4th November 2013 10:38am

swetha

എറണാകുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചെന്ന കേസില്‍ നടി ##ശ്വേതാ മേനോന്‍ കോടതിയില്‍ മൊഴി നല്‍കണം.

കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാവും ശ്വേത മൊഴി നല്‍കേണ്ടി വരിക.

പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ശ്വേത നേരിട്ട് കോടതിയില്‍ മൊഴി നല്‍കേണ്ടി വന്നത്. കേസ് നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

ശ്വേതാ മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് പീതാംബരക്കുറുപ്പിനെതിരെ കേസെടുത്തിരുന്നു.

സ്ത്രീയോട് അപമര്യാദയായി പെരുമാറി, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

എന്നാല്‍ എന്‍.പീതാംബരക്കുറുപ്പ് എംപിക്കെതിരായ പരാതിയില്‍ നിന്ന് ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു.

ബാഹ്യ ഇടപെടലിനെത്തുടര്‍ന്നല്ല പരാതി പിന്‍വലിക്കുന്നതെന്നും കുടുംബവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ശ്വേത വ്യക്തമാക്കി.

പീതാംബരക്കുറുപ്പ് നിരന്തരം ക്ഷമാപണം നടത്തിയത് അംഗീകരിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ശ്വേത ഇ-മെയില്‍ സന്ദേശത്തില്‍ വിശദീകരിച്ചു.

സംഭവത്തില്‍ പീതാംബരക്കുറുപ്പ് എം.പി മാധ്യമങ്ങള്‍ മുമ്പില്‍ പലതവണ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം അവസാനിപ്പിക്കും. പരാതി നല്‍കാനും ഉദ്ദേശ്യമില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു

കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് പോയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ തന്റെ ശരീരത്തില്‍ ചിലര്‍ അനാവശ്യമായി സ്പര്‍ശിച്ചിരുന്നെന്നും ഇത് വേദിയില്‍ എത്തിയപ്പോഴും തുടര്‍ന്നപ്പോഴാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് മനസ്സിലായതെന്നുമാണ് ശ്വേത മൊഴി നല്‍കിയത്.

Advertisement