എഡിറ്റര്‍
എഡിറ്റര്‍
ശ്വേതയെ അപമാനിച്ച സംഭവം: നിമയ നടപടികള്‍ക്ക് അമ്മ മുന്‍കൈയ്യെടുക്കുമെന്ന് ഇന്നസെന്റ്
എഡിറ്റര്‍
Saturday 2nd November 2013 10:04am

innocent

കൊല്ലം: നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.

ഒരു ജനപ്രതിനിധി തന്നെ അപമാനിച്ചതായി ശ്വേത മേനോന്‍ വെളിപ്പെടുത്തിയതായി ഇന്നസെന്റ് പറഞ്ഞു. ശ്വേതയ്ക്ക് സംഘടനയുടെ പൂര്‍ണപിന്തുണ ഉണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

നിയമ നടപടികള്‍ക്ക് അമ്മ സംഘടന മുന്‍കൈയ്യെടുക്കും. അമ്മയുടെ അടിയന്തിര യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.

പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിനെത്തിയ തന്നെ അപമാനിച്ചതായി നടി ശ്വേതാ മേനോന്‍ നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാത്രിയാണ് ശ്വേത ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ജലോല്‍സവത്തിന് കാറില്‍ വന്നിറങ്ങിയതു മുതല്‍ മടങ്ങിപോകുന്നതുവരെ അപമാനിച്ചു. ഇതേപ്പറ്റി അപ്പോള്‍ത്തന്നെ ജില്ലാ കലക്ടറോട് പറഞ്ഞെങ്കിലും മറ്റാരോടും സംസാരിച്ചില്ല.

മുംബൈയില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍  മാത്രമാണ് താന്‍ കൊല്ലത്തെത്തിയത്. അതിഥിയായി ക്ഷണിച്ചു വരുത്തി അപമാനിക്കുകയായിരുന്നു.

ഇത്തരമൊരു ദുരനുഭവം നേരിടാനാണല്ലോ മുംബൈയില്‍ നിന്ന് എത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ശ്വേത പറഞ്ഞിരുന്നു.

Advertisement