എഡിറ്റര്‍
എഡിറ്റര്‍
വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള ശിക്ഷ: പീതാംബരക്കുറുപ്പ്
എഡിറ്റര്‍
Sunday 3rd November 2013 5:41pm

peethambarakurup

കൊല്ല.: പ്രമുഖ നടി ശ്വേത മേനോനെ പൊതുവേദിയില്‍ അപമാനിച്ചെന്ന  ആരോപണം കെട്ടിച്ചമച്ചതാണെന്ന് പീതാംബരക്കുറുപ്പ് എം.പി.

ചില സീറ്റ്‌മോഹികളാണ് ഇതിന് പിന്നില്‍. കൊല്ലം പാര്‍ലമെന്ററി മണ്ഡലത്തിന് വേണ്ടി താന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ടാവും. അതിനാലാണ് ഇത്തരം ഒരാരോപണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തകനാണ് താന്‍. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. അതിനിടയില്‍ തന്നെ മുറിവേല്‍പിക്കാനുള്ള ശ്രമമാണിത്.

ശ്വേതാ മേനോന്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും പ്രേരണയ്ക്ക വഴങ്ങിയാണെന്ന് കരുതുന്നില്ല. അവരുടെ മാനസികസംഘര്‍ഷം കാരണമായിരിക്കാം ഇത്. എം.പി പറഞ്ഞു.

പരിപാടിയില്‍ അവര്‍ പങ്കെടുത്തത് വളരെ സന്തോഷവതിയായാണ്. ആടിപ്പാടി ഡാന്‍സ് കളിച്ചാണ് അവര്‍ പരിപാടി ആസ്വദിച്ചത്. അടുത്ത വര്‍ഷം കുഞ്ഞിനെയും കൂട്ടി  പ്രസിഡന്റ്‌സ് ട്രോഫിയ്‌ക്കെത്തുമെന്നും പറഞ്ഞ് സന്തോഷമായിട്ടാണ് അവര്‍ പോയത്.

അതിന് ശേഷം നാലഞ്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ സംഭവം കേള്‍ക്കുന്നത്.

പരിപാടിയ്ക്ക് ശേഷം ആരൊക്കെയോ അവരെ കണ്ടെന്നും ചര്‍ച്ച നടത്തിയെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ല.

ഏതോ കുട്ടി കൈയ്ക്ക് പിടിച്ചപ്പോള്‍ അവര്‍ കൈ തട്ടിമാറ്റി. ദേഷ്യത്തില്‍ തന്നെ പ്രതികരിച്ചു.

എന്നാല്‍ ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ താന്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്. ജനസമ്മതിയുള്ള ചാനലുകള്‍ ഇങ്ങനെ പെരുമാറിയതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement