എഡിറ്റര്‍
എഡിറ്റര്‍
പീതാംബരക്കുറുപ്പ് അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്ന് ശ്വേതയുടെ മൊഴി
എഡിറ്റര്‍
Tuesday 5th November 2013 10:09am

swetha

എറണാകുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എം.പിക്കെതിരെ നടി ശ്വേതാ മേനോന്‍ പോലീസിന് നല്‍കിയ മൊഴി പുറത്തായി.

പീതാംബരക്കുറുപ്പ് അരയില്‍ പിടിച്ചാണ് തന്നെ വേദിയിലേക്ക് കൊണ്ടുപോയതെന്ന് ശ്വേത മൊഴിയില്‍ പറയുന്നുണ്ട്. അനുവാദമില്ലാതെ പീതാംബരക്കുറുപ്പ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു.

പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കും വരെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാണ് ഇരുന്നത്. വേദിയിലും തന്റെ കൈപിടിച്ചാണ് പീതാംബരക്കുറുപ്പ്  ഇരുന്നത്.

പരിപാടി തുടങ്ങി പേര് വിളിച്ചപ്പോഴാണ് എം.പി കൈയ്യിലെ പിടിവിട്ടത്. അദ്ദേഹം തന്റെ ശരീരത്തില്‍ തോള്‍ കൊണ്ട് ഉരക്കുകയും ചെയ്തു.

ഇത്രയും വലിയ പരിപാടിക്കിടയില്‍ പ്രശ്‌നമുണ്ടാക്കേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. ഗോള്‍ഡന്‍ കുര്‍ത്ത ധരിച്ച ആള്‍ തന്റെ ശരീരത്തിന്റെ പിന്‍വശത്ത് സ്പര്‍ശിച്ചതായും ശ്വേത പറയുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുത്തതിന് താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. അപമാനിക്കപ്പെട്ടതുകൊണ്ടാണ് പരിപാടിയില്‍ മുഴുവന്‍ പങ്കെടുക്കാതെ നേരത്തെ വേദി വിട്ടത്.

അവിടെയുണ്ടായ സംഭവം തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും ശ്വേതപറയുന്നു. ശ്വേത പോലീസിന് നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്.

അതേസമയം ശ്വേത മേനോന്റെ മൊഴിയില്‍ കൊല്ലം പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കൊല്ലം ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

അതേസമയം, പരാതിയില്‍ നിന്ന് ശ്വേത മേനോന്‍ പിന്മാറിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കം കൊല്ലം പൊലീസ് ആരംഭിച്ചു.

എഫ്.ഐ.ആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയിലെത്തി മൊഴി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന് സമന്‍സ് അയച്ചു.

പ്രസിഡന്‍സ് ട്രോഫി വള്ളം കളിക്കിടെ എന്‍. പീതാംബരക്കുറുപ്പും കണ്ടാല്‍ അറിയാവുന്ന മറ്റൊരാളും തന്നെ അപമാനിച്ചന്നെ ശ്വേത മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Advertisement