എഡിറ്റര്‍
എഡിറ്റര്‍
ശ്വേത സ്ത്രീ സമൂഹത്തിന് അപമാനം: മഹിള മോര്‍ച്ച
എഡിറ്റര്‍
Monday 26th November 2012 2:42pm

തൃശൂര്‍: സ്ത്രീയുടെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍ സ്ത്രീ സമൂഹത്തിന് അപമാനമാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ശ്വേതയുടെ പ്രസവസീനുള്ള കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്നും ശോഭ ആവശ്യപ്പെട്ടു.

മനുഷ്യസമൂഹം ഇതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍ തകര്‍ത്തതെന്നും സിനിമയുടെ പ്രദര്‍ശനം തടയുമെന്നും അവര്‍ വ്യക്തമാക്കി.

Ads By Google

ബ്ലസിയുടെ കളിമണ്ണിനെതിരെ സ്പീക്കര്‍ ജി. കാര്‍ത്തികേയനും ജി. സുധാകരന്‍ എം.എല്‍.എയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നേരത്തേ രംഗത്തെത്തിയിരുന്നു.

പ്രസവം ഒരു മഹനീയമായ സ്വകാര്യതയാണ്. പ്രസവം എന്ന സ്വകാര്യത സിനിമയില്‍ പകര്‍ത്തിയത് നവജാതശിശുവിന്റെ സ്വകാര്യതയ്ക്കുമേലുള്ള അമ്മയുടെ കടന്നുകയറ്റമാണ്. അമ്മയുടെ ഉദരത്തിലുള്ള ഭ്രൂണത്തിന് പോലും സ്വകാര്യതയുണ്ട്.

മനുഷ്യന്റെ സ്വകാര്യത പൊതുമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് വാണിജ്യവത്കരണമാണെന്നും ഇതേ കുട്ടിയുമായി നടി അവാര്‍ഡ് വാങ്ങാനെത്തി മാധ്യമ ശ്രദ്ധ പിടിച്ചതും വാണിജ്യവത്കരണത്തിന്റെ ഭാഗമാണെന്നും ജി.കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.

അതേസമയം, കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമ കാണുന്നതിന് മുമ്പേ ശ്വേതയെ വിമര്‍ശിച്ച രാഷ്ട്രീയ നേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും  ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മാതൃത്വത്തിന്റെ നന്മയെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്ലസിയുടെ പുതിയ ചിത്രമായ കളിമണ്ണിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പ്രധാന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്വേതാമേനോനാണ്.

ചിത്രത്തിലെ നായിക പ്രസവിക്കുന്ന രംഗത്ത് ശ്വേതയുടെ യഥാര്‍ഥ പ്രസവം തന്നെ പ്രേക്ഷകരെ കാണിക്കാനായിരുന്നു സംവിധായകന്‍ ബ്ലെസിയുടേയും ശ്വേതയുടേയും തീരുമാനം.

Advertisement