എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തില്‍ ശ്വേതയും ജയറാമും
എഡിറ്റര്‍
Sunday 12th January 2014 4:24pm

jayaram-swetha

തമിഴിലെയും മലയാളത്തിലെയും പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ് ജനപ്രിയ്യ നായകന്‍ ജയറാം.

നടനും എഴുത്തുകാരനുമായ ഭാഗ്യരാജിന്റെ തിരക്കഥയില്‍ ആര്‍ വിവേകാനന്ദന്‍ സംവിധാനം ചെയ്യുന്ന തുണൈ മുതല്‍വര്‍ എന്ന ചിത്രത്തില്‍ ജയറാം അഭിനയിക്കാന്‍ കരാറൊപ്പിട്ടുവെന്നാണ് പുതിയ വാര്‍ത്ത.

വിവാദങ്ങളിലൂടെ അടുത്തിടെ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ശ്വേതാ മേനോനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഇരുവരും സ്‌ക്രീനില്‍ ഒന്നിക്കുന്ന ആദ്യ ചിത്രവുമായിരിക്കും ഇത്.

ഒരു പക്കാ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തില്‍ ജയറാമും ഭാഗ്യരാജും ജയറാമും മികച്ച സുഹൃത്തുക്കളായാണ് എത്തുന്നത്.

ഇരുവരുടെയും കഴിവുകളെക്കുറിച്ചറിയുന്ന മുഖ്യമന്ത്രി ഒരാളെ  ഉപമുഖ്യമന്ത്രിയായി നിയമിക്കും. തുടര്‍ന്ന് രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.

സാമൂഹിക പ്രസക്തിയുള്ള ചില സന്ദേശങ്ങളും നല്‍കുന്ന ചിത്രം രസകരമായ സിനിമയായിരിക്കും എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Advertisement