ഭരതന്റെ ക്ലാസിക് ചിത്രമായ രതിനിര്‍വ്വേതത്തിന്റെ രണ്ടാം ഭാഗത്തില്‍ നായികയായെത്തുന്നത് ശ്വേതാ മേനോനാണ്. സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ഐ.വി ശശയുടെ അവളുടെ രാവുകളുടെ റീമേക്കില്‍ അഭിനയിക്കാന്‍ ശ്വേത വിസമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് ശ്വേത അവളുടെ രാവുകള്‍ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണം അറിയില്ല. എങ്കിലും ശ്വേതയുടെ സമ്മതം ചോദിക്കാതെ സിനിമയിലഭിനയിക്കുന്നത് ശ്വേതയാണെന്ന് പരസ്യമാക്കിയതാണ് താരത്തിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
രതിനിര്‍വ്വേദത്തില്‍ ജയഭാരതി ജീവന്‍ നല്‍കിയ രതി എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച പപ്പു ആരെ ചെയ്യുന്നതിനെ കുറിച്ച് അറിവായിട്ടില്ല. പപ്പുവിനുവേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍