എഡിറ്റര്‍
എഡിറ്റര്‍
മധുരക്കിഴങ്ങ് റോസ്റ്റ്
എഡിറ്റര്‍
Friday 19th May 2017 1:52pm


നല്ല ടേസ്റ്റിസാണ് മധുരക്കിഴങ്ങ് റോസ്റ്റ്. ചപ്പാത്തിക്കും ചോറിനുമൊക്കെ സൈഡ് ഡിഷായി ഇത് ഉപയോഗിക്കാം.

ചേരുവകള്‍:

മധുരക്കിഴങ്ങ്: രണ്ടെണ്ണം തൊലി കളഞ്ഞ് ചെറുകഷണങ്ങളാക്കിയത്
എണ്ണ: മൂന്ന് ടേബിള്‍ സ്പൂണ്‍
കടുക്: ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്: ഒരു ടീസ്പൂണ്‍
കറിവേപ്പില: ഒരു കൊളുന്ത്
ഉപ്പ്: ആവശ്യത്തിന്
മഞ്ഞള്‍: ഒരു ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ഉഴുന്നു പരിപ്പും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക്് മധുരക്കിഴങ്ങും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. മധുരക്കിഴങ്ങ് വേവുന്നതുവരെ അടച്ചുവെച്ചു തീ കുറച്ചു വേവിക്കുക. ശേഷം മുളകുപൊടി ചേര്‍ത്ത് മിക്‌സ് ചെയ്തശേഷം വിളമ്പാം.

Advertisement