Categories

വി­ക്കി­ലീ­ക്ക്‌­സ് അ­സാന്‍­ജെ­യ്‌­ക്കെ­തിരായ വാറ­ണ്ട് പിന്‍­വ­ലിച്ചു

സ്റ്റോ­ക്ക­ഹോം: അ­മേ­രി­ക്ക­യു­ടെ അ­ഫ്­ഗാന്‍ യു­ദ്ധ­ര­ഹ­സ്യ­ങ്ങള്‍ ചോര്‍ത്തി­യ വി­ക്കി­ലീ­ക്ക്‌­സ് സ്ഥാ­പ­കന്‍ ജൂ­ലി­യന്‍ അ­സാന്‍­ജെ­യ്‌­ക്കെ­തി­രേ പു­റ­പ്പെ­ടു­വി­ച്ച അ­റ­സ്റ്റ്‌വാറന്റ് സ്വീ­ഡന്‍ പിന്‍­വ­ലിച്ചു. ലൈം­ഗികാ­രോ­പ­ണ­ക്കേ­സില്‍ പെ­ടു­ത്തി­യാ­ണ് അ­സാന്‍­ജെ­യ്‌­ക്കെ­തി­രേ സ്വീ­ഡി­ഷ് അ­ഭി­ഭാ­ഷ­കര്‍ വാറന്റ് പു­റ­പ്പെ­ടു­വി­ച്ച­ത്.

അ­ഫ്­ഗാന്‍ യു­ദ്ധ­ത്തെ­ക്കു­റി­ച്ചു­ള്ള കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്തു­വി­ടു­മെ­ന്ന വി­ക്കി­ലീ­ക്കി­ന്റെ ഭീ­ഷ­ണി­യെ പ്രതി­രോ­ധി­ക്കാനാണ് വാറന്റ് പു­റ­പ്പെ­ടു­വി­ച്ച­തെ­ന്ന് ആ­രോ­പ­ണ­മു­യര്‍­ന്നി­രുന്നു. പേ­രു­വെ­ളി­പ്പെ­ടു­ത്താ­ത്ത് ആ­സ്‌­ട്രേ­ലി­യന്‍ യു­വ­തി­യാ­ണ് അ­സാന്‍­ജെ പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ചു­വെ­ന്ന ആ­രോ­പ­ണ­വു­മാ­യി പോ­ലീ­സി­നെ സ­മീ­പി­ച്ചത്. ഇ­തേ­ത്തു­ടര്‍­ന്നാ­ണ് വാറന്റ് പു­റ­പ്പെ­ടു­വി­ച്ച­തെ­ന്ന് അ­ഭി­ഭാ­ഷ­കര്‍ വ്യ­ക്ത­മാ­ക്കി.

എ­ന്നാ­ണ് അ­സാന്‍­ജെ പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ചു­വെ­ന്ന­തി­ന് തെളി­വൊ­ന്നു­മി­ല്ലെ­ന്ന് ചീ­ഫ് പ്രോ­സി­ക്യൂ­ട്ടര്‍ ഇ­വ ഫി­നെ പ­റഞ്ഞു. ത­നി­ക്കെ­തി­രാ­യി ഉ­യര്‍­ന്ന ആ­രോപ­ണം അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണെ­ന്ന് ട്വി­റ്റ­റി­ലൂ­ടെ അ­സാന്‍­ജെ പ്ര­തി­ക­രി­ച്ചി­രുന്നു. എ­ന്നാല്‍ സം­ഭ­വ­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ വി­ശ­ദീ­ക­രി­ക്കാന്‍ സ്വീ­ഡി­ഷ­ സര്‍­ക്കാര്‍ ത­യ്യാ­റാ­യി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.