സ്‌റ്റോക്ക്‌ഹോം: സ്വീഡനില്‍ രണ്ടാം ഡിവിഷന്‍ ലീഗ് മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണു മരിച്ചു. പിറ്റിയ ടീം സ്‌ട്രൈക്കര്‍ വിക്ടര്‍ ബ്രാന്‍സ്‌ട്രോമാണ് (29) മരിച്ചത്.

Ads By Google

കടുത്ത ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ ദിവസം ഉമേദാലനെതിരായ കളി തുടങ്ങി നാലാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രാന്‍സ്‌ട്രോം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

നേരത്തെ ഒന്നാം ഡിവിഷന്‍ ടീമായ ഹെല്‍സിന്‍ബോര്‍ഗിന്റെ താരമായിരുന്ന ബ്രാന്‍സ്‌ട്രോം ഹൃദയസംബന്ധമായ അസുഖം കാരണം വിരമിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ അസുഖം അത്ര ഗൗരവമുള്ളതല്ലെന്ന ഉപദേശം കിട്ടിയതിനെ തുടര്‍ന്നാണ് പിറ്റിയ ടീമില്‍ ചേര്‍ന്നത്.