സ്റ്റോക്ക്‌ഹോം: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയനെതിരെ സ്വീഡന്‍ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെന്ന് റിപ്പോര്‍ട്ട്. ബലാല്‍സംഘം, നിര്‍ബന്ധിത ലൈഗിക പീഡനം തുടങ്ങിയ കുറ്റം ആരോപിച്ച് സ്വീഡിഷ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ അസൈന്‍ജിന്റെ അറസ്റ്റിനായി അന്തര്‍ദേശീയ അറസ്റ്റ് വാറണ്ട് ആവശ്യമാണെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്.

ആഗസ്തില്‍ സ്വീഡനില്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു യുവതികളെ ലൈഗികമായി പീഡിപ്പിച്ചു എന്നതാണ് കുറ്റം. എന്നാല്‍ അസൈന്‍ജ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പരസ്പരം സമ്മതത്തോടെയാണ് ലൈഗികബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് ഇയാള്‍ പറഞ്ഞത്.

ഇക്കാര്യത്തില്‍ ഏതുവിധത്തിലുള്ള ചോദ്യംചെയ്യലിനും സഹകരിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടനിലേക്ക് തിരിക്കും മുന്‍പ് അസൈജര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു.