എഡിറ്റര്‍
എഡിറ്റര്‍
സുബ്രഹ്മണ്യപുരം നായിക മോളിവുഡിലേക്ക്
എഡിറ്റര്‍
Friday 10th August 2012 4:18pm

മോളിവുഡില്‍ നിന്നും കോളിവുഡിലേക്ക് ഒരുപാട് നായികമാര്‍ പോയിട്ടുണ്ട്. എന്നാലിപ്പോള്‍ അവിടെ നിന്നും ഒരാള്‍ ഇങ്ങോട്ട് വരാനൊരുങ്ങുകയാണ്. മറ്റാരുമല്ല, സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ കൂടി പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയാണ് മോളിവുഡിലേക്ക് വരുന്നത്.

Ads By Google

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആമേനിലൂടെയാണ് സ്വാതി മലയാളി പ്രേക്ഷകരുടെ മനം കവരാനെത്തുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. സ്വാതിയെക്കൂടാതെ ഒരു വിദേശിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

തന്റെ മുന്‍ ആക്ഷന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി സംഗീതത്തിന് പ്രാധാന്യമുള്ള പ്രണയചിത്രമായിരിക്കും ആമേനെന്ന് ലിജോ ജോസ്  പല്ലിശ്ശേരി പറഞ്ഞു.

പ്രാശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ കപ്യാരുടെ വേഷത്തിലെത്തുന്നു.

ഒരു ഗ്രാമത്തിലെ പള്ളിയുടെയും അതിന് ചുറ്റുമുള്ള ഗ്രാമീണരുടെയും കഥ പറയുന്ന ചിത്രമാണ് ആമേന്‍. ആമേനില്‍ ഇന്ദ്രജിത്ത്,തിലകന്‍, ഇന്നസെന്റ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും.

Advertisement