എഡിറ്റര്‍
എഡിറ്റര്‍
ഷാജി.എന്‍ കരുണ്‍ പുതിയ ചിത്രം സ്വപാനം പ്രേക്ഷകരിലേക്കെത്തുന്നു
എഡിറ്റര്‍
Wednesday 15th January 2014 12:44pm

swapanam

വാനപ്രസ്ഥം, പിറവി, സ്വം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു ഭാവം നല്‍കിയ ഷാജി.എന്‍ കരുണിന്റെ പുതിയ ചിത്രം സ്വപാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ജയറാം നായകനായ ചിത്രത്തില്‍ പ്രശസ്ത ഒഡീസി നര്‍ത്തകി കാദംബരിയാണ് നായിക.

മേള കലാകാരന്‍ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ട നര്‍ത്തകി നളിനിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അയാള്‍ തീര്‍ക്കുന്ന മേളത്തിലൂടെ അവളുടെ നൃത്തം പ്രശസ്തമാവുന്നു. എന്നാല്‍ കലാകരന്റെ മനസില്‍ ഉടലെടുക്കുന്ന അസൂയ അയാളെ ഒന്നുമല്ലാതാക്കുന്നു.

കഥകളി നടന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രമാണ് വാനപ്രസ്ഥമെങ്കില്‍ ചെണ്ടക്കാരന്റെയും മോഹിനിയാട്ട കലാകാരിയുടെയും പ്രണയവും ജീവിതവുമാണ് സ്വപാനം.

പ്രശസ്ത ചിത്രകാരന്‍ ജാമിനി റായിയുടെ ചെറുമകളായ കാദംബരി കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണത്തില്‍ ഒരു മാസത്തോളം മോഹിനിയാട്ടം അഭ്യസിച്ചിട്ടാണ് ക്യാമറയ്ക്കു മുന്‍പിലെത്തിയത്.

കുട്ടിസ്രാങ്കിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഹരികൃഷ്ണന്‍ സജീവ് പാഴൂരുമൊത്താണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
രാജന്‍ മൊട്ടമ്മല്‍ ഹൊറൈസണ്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സിദ്ദിഖ്, വിനീത്, ലക്ഷ്മി ഗോപാല സ്വാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദുബായ് ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഉടന്‍ കേരളത്തിലെത്തും.

Advertisement