തിരുവനന്തപുരം: ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് ആശുപത്രിയില്‍ കഴിയുന്ന സ്വാമി ഗംഗേയാനന്ദ. ഡോക്ടര്‍മാരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനനേന്ദ്രിയം പാതിമുറിഞ്ഞ അവസ്ഥയില്‍ ആശുപത്രിയിലെത്തിയ ഇവരോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ആരാഞ്ഞപ്പോള്‍ ഒരപകടം സംഭവിച്ചെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.


Must Read:‘ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍14 ഇടത്ത് സി.പി.ഐ.എമ്മിന്റെ ആഹ്ലാദപ്രകടനം ‘ പൊലീസ് വ്യാജമാണെന്ന് സ്ഥിരീകരിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ വീണ്ടും ആര്‍.എസ്.എസ് 


അതേസമയം, ജനനേന്ദ്രിയം മുറിച്ചത് താനാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി തുടരുന്ന സ്വാമിയുടെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ മുന്‍കൂട്ടി കത്തി വാങ്ങി തയ്യാറെടുത്തുന്നും തുടര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം ഛേദിച്ചശേഷം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയാണുണ്ടായതെന്നും പൊലീസ് പറയുന്നു.


Must Read: കോഴിക്കോട് കാപ്പാട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; ആക്രമത്തിന് ഇരയായത് പ്രദേശവാസികളായ ദമ്പതികളും സുഹൃത്തും


തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുമ്പ് ഒരു സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ലിംഗഛേദനം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗോശാനന്ദ തീര്‍ത്ഥപാദം.

ഈ സമരത്തിനിടെയാണ് സമീപ പ്രദേശത്തുള്ള യുവതിയുടെ കുടുംബവുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുന്നത്.