Categories

‘ഞാനുറങ്ങുകയായിരുന്നു’; ലിംഗംഛേദിച്ചത് ഉറങ്ങുമ്പോള്‍; മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ

 

തിരുവനന്തപുരം: പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാനായി പെണ്‍കുട്ടി ലിംഗം ഛേദിച്ച സംഭവത്തില്‍ മെഴി മാറ്റി സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമി പുതിയ മൊഴി നല്‍കിയിരിക്കുന്നത്.


Also read ‘തല്‍ക്കാലം കഞ്ഞികുടിച്ച് പോകാനുള്ള വകയൊക്കെ ഉണ്ട്’; രാഷ്ട്രീയം പറയുന്നതിനെ ട്രോളാന്‍ വന്ന ‘ജനനായകന്’ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റടക്കം നല്‍കി വായടപ്പിച്ച് ജോയ് മാത്യു


നേരത്തെ സംഭവത്തിന് പിന്നാലെ താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമി മൊഴി നല്‍കിയിരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നുമാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്.

കഴിഞ്ഞ 20നായിരുന്നു തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചത്. തന്റെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി അതിക്രമത്തിനു ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി നല്‍കിയിരുന്നു. ശല്യം സഹിക്ക വയ്യാതായതിനെത്തുടര്‍ന്ന് തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോളാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.


Dont miss ‘പാകിസ്താന്‍ ഒരു മരണക്കിണറാണ്’; അവിടേക്ക് പോകാന്‍ എളുപ്പമാണ് തിരിച്ചെത്താന്‍ പ്രയാസവും; പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ പറയുന്നു 


യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Tagged with: