ന്യൂദല്‍ഹി: ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗാന്ധിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. പ്രിവെന്‍ഷന്‍ ഓഫ് കമ്മ്യൂണല്‍ ആന്റ് ടാര്‍ഗറ്റഡ് വയല്‍സ് ബില്‍ എന്ന ബില്‍ വിതരണം ചെയ്യുക വഴി ഹിന്ദുവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണിത്. സോണിയയ്ക്കു പുറമേ അവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ അഡൈ്വസറി കമ്മിറ്റിയെയും സ്വാമി കുറ്റപ്പെടുത്തിയിട്ടുണ്ട്.

ബില്ലിലെ ഉള്ളടക്കം ഹിന്ദു വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ളതും, ആത്മാര്‍ത്ഥതയില്ലാത്തതും, യുക്തിരഹിതവുമാണെന്ന് സ്വാമി കുറ്റപ്പെടുത്തുന്നു. 2005ല്‍ ഈ ബില്‍ മുന്നോട്ടുവച്ചപ്പോള്‍ അന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെ പിന്തുണച്ചിരുന്നില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി.