കോഴിക്കോട്: ബാബ രാംദേവ് കഴിഞ്ഞ ദിവസം ദല്‍ഹി നടത്തിയ ഉപവാസത്തിന് അസ്വാദ്യകരമായ നാടകത്തിന്റെ നിലവാരം പോലുമില്ലെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി.

കേവലം സര്‍ക്കസുകാര്‍ക്ക് കാണിച്ചുകൂട്ടാവുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ശരീരം കൊണ്ട് കാണിച്ചത്. 50വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് നടത്തിയതിനേക്കാള്‍ വലിയ അഴിമതി 6 വര്‍ഷം കൊണ്ട് നടത്തിയവരാണ് ബി.ജെ.പിക്കാര്‍. സ്വാമിമാര്‍ ആത്മീയത മാത്രം പറഞ്ഞാല്‍ മതി എന്ന് പറയുന്നതും യുക്തിവാദത്തിലൂടെ മാത്രം കാര്യങ്ങളെ കാര്യങ്ങളെ കാണുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സഹോദര്യ പ്രസ്ഥാനം സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമതി ചെയര്‍മാന്‍ എ.വാസു അധ്യക്ഷത വഹിച്ചു. സാഹോദര്യ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം.കപിക്കോട് ആമുഖ പ്രഭാഷണം നടത്തി.