എഡിറ്റര്‍
എഡിറ്റര്‍
സ്വാമി സന്ദീപാനന്ദയെ അമൃതാനന്ദമയിയുടെ അനുയായികള്‍ തടഞ്ഞു
എഡിറ്റര്‍
Friday 14th March 2014 6:56pm

sandeepanandagiri

കോഴിക്കോട്: അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സ്വാമി സന്ദീപാനന്ദയെ അമൃതാനന്ദമയിയുടെ അനുയായികള്‍ തടഞ്ഞു.

കോഴിക്കോട്ട്  അഴകൊടി ദേവി ക്ഷേത്രത്തില്‍ ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സന്ദീപാനന്ദ.

പ്രഭാഷണ സ്ഥലത്തേക്ക് വാഹനത്തിലത്തെിയ അമൃതാനന്ദമയിയുടെ അനുയായികളായ 25 ഓളം സ്ത്രീകളാണ് സ്വാമി സന്ദീപാനന്ദയെ തടഞ്ഞത്.

പരിപാടി നടക്കുന്ന പന്തലിലേക്ക് ചൂലുമായി വന്നാണ് ഇവര്‍ പ്രതിഷേധിച്ചത്. എന്നാല്‍ ഭക്തര്‍ സംഘടിച്ചത്തെുന്നതിന് മുമ്പ് അമൃത ടി.വിയുടെ ചാനല്‍ സംഘം സ്ഥലത്തെത്തിയിനാല്‍ സമരം ആസൂത്രിതമായി നടത്തിയതാണെന്ന് ക്ഷേത്രഭാരവാഹികള്‍ ആരോപിച്ചു.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ അമ്മക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സന്ദീപാനന്ദയുടെ പ്രഭാഷണം പലതവണ അമ്മഭക്തര്‍ തടയാന്‍ ശ്രമിച്ചിരുന്നു.

മുമ്പ് കാസര്‍കോട് കാഞ്ഞങ്ങാടിലെ സന്ദീപാനന്ദയുടെ പ്രഭാഷണ വേദി അമ്മ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

Advertisement