എഡിറ്റര്‍
എഡിറ്റര്‍
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് വെപ്പുമുടിയുമായി; ഓം സ്വാമിയുടെ വിഗ്ഗ് തെറിച്ചത് സംഘാടകര്‍ അടിച്ചോടിച്ചപ്പോള്‍ (വീഡിയോ)
എഡിറ്റര്‍
Sunday 21st May 2017 10:07pm

 

ന്യൂദല്‍ഹി: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഓം സ്വാമിയെ മുഖ്യാതിഥിയായി വിളിച്ച സംഘാടകര്‍ തന്നെ അടിച്ചോടിച്ചു. ദല്‍ഹിയിലാണ് സംഭവം. വികാസ് നഗറില്‍ നാഥുറാം ഗോഡ്‌സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായാണ് സ്വാമിയെത്തിയത്.


Also Read: ബൈബിള്‍ സിനിമയാക്കിയത് ‘ഡാവിഞ്ചികോഡ്’ എന്ന പേരിലെന്ന വിചിത്ര കണ്ടെത്തലുമായി ശശികല; എം.ടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേര് അനുവദിക്കില്ലെന്നും ശശികല


സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിലും കുപ്രസിദ്ധനായ ഓം സ്വാമിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതും ആദരിക്കുന്നതും ചിലര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുകയായിരുന്നു. സ്വാമിയെ പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുകയും പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ എതിര്‍പ്പ് അറിയിക്കുകയും ബഹളം വെക്കുകയും ചെയ്തു.


In Case You Missed: ദൈവത്തിനെ നേരിട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി പാസ്റ്റര്‍


സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ഓം സ്വാമി ഉടന്‍ തന്നെ സ്ഥലം വിടാന്‍ ശ്രമിച്ചു. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ എത്തി സ്വാമിയെ കൈകാര്യം ചെയ്യുകയായിരുന്നു. അടികിട്ടിയ സ്വാമിയുടെ വെപ്പ് മുടി തലയില്‍ നിന്ന് ഊരിപ്പോയി. പിന്നീട് വെപ്പ് മുടിയും കൈയില്‍ എടുത്താണ് വിവാദ സ്വാമി സ്ഥലം വിട്ടത്. തന്നെ ആരാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അറിയില്ലെന്ന് പിന്നീട് സ്വാമി പ്രതികരിച്ചു.


Don’t Miss: വഹാബി ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും മറ്റ് മതങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാനും സൗദിയോട് ആവശ്യപ്പെടണമെന്ന് ട്രംപിനോട് യു.എസ് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്


നേരത്തേ ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിരുന്നു. യുവതിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ച് കീറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

വീഡിയോ കാണാം:

Advertisement