എഡിറ്റര്‍
എഡിറ്റര്‍
ഓം സ്വാമിയെ നടുറോഡില്‍ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലി ; തല്ല് കൊണ്ട് ഓടുന്ന സ്വാമിയുടെ വീഡിയോ വൈറല്‍
എഡിറ്റര്‍
Thursday 13th July 2017 9:56am

ന്യൂദല്‍ഹി: വിവാദ സന്യാസിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഓം സ്വാമിയെ വളഞ്ഞിട്ട് തല്ലി സ്ത്രീകള്‍. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലെത്തിയ സ്വാമിയെ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

അതേസമയം എന്താണ് സ്വാമിയെ തല്ലാന്‍ സത്രീകളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. തല്ലുകൊണ്ട് സ്വാമി ഓടുന്നതും ഇത് തടയാനായി എത്തിയ അനുയായിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പൊലീസ് ഇടപെട്ടാണ് വിഷയം പരിഹരിക്കുന്നത്.


Dont Miss ജിഗ്നേഷ് മെവാനിയും കനയ്യകുമാറും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍: നടപടി ഉന വാര്‍ഷികത്തിലെ ഫ്രീഡം മാര്‍ച്ച് ഭയന്ന്


ഇതിന് മുമ്പ് ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ചും സ്വാമിയെ സ്ത്രീകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെ വികാസ് നഗറില്‍ നാഥൂറാം ഗോഡ്സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സ്വാമിയെ അന്ന് സ്ത്രികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
തല്ലുകൊണ്ട് സ്വാമിയുടെ തലയിലെ വിഗ്ഗ് അന്ന് ഇളകിപ്പോയിരുന്നു.

ബിഗ് ബോസ് ഷോയക്കിടെ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഇദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നിരവധി കേസുകള്‍ ഓം സ്വാമിക്കെതിരെയുണ്ട്. ചാനല്‍ ഷോയ്ക്കിടെ സ്ത്രീകള്‍ക്കെതിതിരെ തെറിവിളിച്ച സ്വാമിയെ ഉടന്‍ തന്നെ സ്ത്രീകള്‍ കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഷോയ്ക്കിടെ സ്ത്രീകള്‍ പറയുമ്പോള്‍ അവരെ സ്വാമി തെറിവിളിക്കുകയായിരുന്നു. ഉടനെ തന്നെ സ്വാമിയെ കാണികള്‍ തല്ലുന്നതും അവരെ സ്വാമി തിരിച്ചുതല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ബോളിവുഡ് താരമായ സല്‍മാന്‍ ഖാനെതിരേയും രൂക്ഷ വിമര്‍ശനവുമായി സ്വാമി രംഗത്തെത്തിയിരുന്നു. തന്നെ തല്ലിയ സല്‍മാന്റെ മുഖത്ത് താന്‍ തുപ്പിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ വാക്കുകള്‍.

Advertisement