Categories

സ്വാമി നിത്യാനന്ദയെ കുടുക്കിയത് പ്രമുഖ ശിഷ്യന്‍

ചെന്നൈ: നടി രഞ്ജിതയുമായുള്ള സ്വാമി നിത്യാനന്ദയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് സ്വാമിയുടെ പ്രമുഖ ശിഷ്യന്‍ ശ്രീനിത്യധര്‍മാനന്ദ എന്ന ലെനിന്‍ കറുപ്പന്‍(35). ലെനിന്‍ കറുപ്പന്‍ കൂടുതല്‍ തെളിവുകള്‍ സഹിതം സ്വാമിക്കെതിരെ ചെന്നൈ പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യഭിചാരം, ഭീഷണിപ്പെടുത്തല്‍, വഞ്ചനാകുറ്റം, കൊല തുടങ്ങി ഒമ്പതു വകുപ്പുകള്‍ ഉള്‍പ്പെടുത്തി സ്വാമിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വാമിയുടെ സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ തുറന്നുകാണിക്കുന്നതിനാണ് രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ കാമലീലകളടങ്ങിയ ഡി വി ഡികള്‍ പുറത്തുവിട്ടതെന്ന് ലെനിന്‍ വ്യക്കമാക്കി. ഇതിനെ തുടര്‍ന്ന് സ്വാമിയും മറ്റു ശിഷ്യരും തനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ബി ബി എ ബിരുദം നേടിയ ലെനിന്‍ 2004ല്‍ സ്വാമി നിത്യാനന്ദയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി ബംഗളൂരുവിലുള്ള നിത്യാനന്ദ ആശ്രമത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുയിരുന്നു. ലെനിന്‌റെ പേര് സ്വാമി പിന്നീട്് ശ്രീനിത്യധര്‍മാനന്ദ എന്ന് മാറ്റി. ആശ്രമത്തില്‍ താമസിച്ച് സ്വാമിയുടെ പ്രഭാഷണങ്ങള്‍ പുസ്‌കമായും സി ഡിയായും പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കലായിരുന്നു ലെനിന്റെ ചുമതല.

18 മുതല്‍ 60 വയസ്സുവരെയുള്ള 250 പേരാണ് ആശ്രമത്തില്‍ ശിഷ്യന്മാരായാണുള്ളതെന്ന് ലെനിന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീകളാണ് കൂടുതല്‍ പേരും. ഒരേക്കറോളം വരുന്ന സ്ഥലത്ത് പ്രത്യേകമായി നിര്‍മിച്ച വസതിയില്‍ സ്വാമി ഒറ്റക്കാണ് താമസിച്ചിരുന്നത്. സ്വാമിയുടെ പരിചാരണത്തിനായി യുവതികളായ ശിഷ്യകളെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആശ്രമത്തില്‍ പുതിയതായി വരുന്നവരെയെല്ലാം സ്വാമി ആലിംഗനം ചെയ്താണ് ആശീര്‍വദിക്കുന്നത്.

ഏഴു മാസംമുമ്പ് ശിഷ്യനായ ശ്രീ നിത്യവിമലാനന്ദനെ സ്വാമി സ്വവര്‍ഗരതിക്ക് പ്രേരിപ്പിച്ചുവെന്നും ഇതില്‍ മനംനൊന്ത് വിമലാനന്ദ ആശ്രമത്തില്‍നിന്ന് വിട്ടുപോയെന്നും പരാതിയില്‍ പറയുന്നു. കാനഡ സ്വദേശിയായ ശിഷ്യന്‍ 2008ല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശ്രമത്തിലെ 18കാരി സന്യാസിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 2009 ഡിസംബറില്‍ അഴകന്‍ എന്ന ശിഷ്യനും ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇക്കാര്യങ്ങളൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല.

ഇതെ തുടര്‍ന്ന് ആശ്രമത്തിലെ അന്തര്‍ നാടകങ്ങള്‍ പുറം ലോകത്തെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാസം മുമ്പ് സ്വാമിയുടെ സെക്രട്ടറി മുഖാന്തരം താന്‍ സ്വാമിയുടെ മുറിയിലുള്ള പൂച്ചെടിക്കുള്ളില്‍ അതിനവീന വീഡിയോ ക്യാമറ സ്ഥാപിച്ചു. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രഞ്ജിത മനഃശാന്തി തേടിയാണ് ആശ്രമത്തിലെത്തിയത്. വളരെ പെട്ടെന്ന് സ്വാമിയുടെ ശിഷ്യയാവാനും ഇവര്‍ക്ക് കഴിഞ്ഞു. സ്വാമിയുടെ മുറിക്കു സമീപത്തുള്ള ബംഗ്ലാവിലാണ് ഇവര്‍ താമസിച്ചിരുന്നത്.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സെക്രട്ടറി കാമറക്കകത്തുള്ള മെമ്മറി കാര്‍ഡ് എടുത്തുനല്‍കി. അത് പരിശോധിച്ചപ്പോഴാണ് സ്വാമിയും രഞ്ജിതയുമായുള്ള കാമലീലകള്‍ കണ്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.