ബാംഗ്ലൂര്‍: വിവാദമായ രഞ്ജിതടേപ്പ് പുറത്തായതിനുശേഷം ഇതാദ്യമായി സ്വാമി നിത്യാനന്ദ പ്രതികരണവുമായി രംഗത്തെത്തി. അധികാരത്തിലിരുന്ന രണ്ടുപ്രമുഖ വ്യക്തികള്‍ നൂറുകോടി ആവശ്യപ്പെട്ടുവെന്നാണ് സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്.

താനും രഞ്ജിതയും ചേര്‍ന്നുള്ള ടേപ്പ് പുറത്താകുന്നതിന് മുമ്പായിരുന്നു ബ്ലാക്ക്‌മെയില്‍ നടന്നത്. എന്നാല്‍ ആരെല്ലാമാണ് ഭീഷണിപ്പെടുത്തിയതെന്ന കാര്യം ധന്യപീഠം ആശ്രമം വ്യക്തമാക്കിയില്ല. ഈ രണ്ടുപേരുടെ പേരുകള്‍ താന്‍ സി.ഐ.ഡിക്ക് കൈമാറിയിരുന്നെങ്കിലും അന്വേഷണമൊന്നും നടന്നില്ലെന്നും നിത്യാനന്ദ വ്യക്തമാക്കി.

ഒരു കോടിയിലധികം ഭക്തരുള്ള സ്വാമിയാണ് താനെന്നും എന്തടിസ്ഥാനത്തിലാണ് തന്നെ പീഡനക്കേസില്‍ കുടുക്കിയതെന്ന് മനസിലാകുന്നില്ലെന്നും നിത്യാനന്ദ പറഞ്ഞു. ബ്ലാക്ക്‌മെയില്‍ ചെയ്തവര്‍ക്കെതിരേ ഒരന്വേഷണം പോലും നടത്താതെ തന്നെ പീഡിപ്പിക്കാനാണ് ശ്രമമെന്നും നിത്യാനന്ദ വ്യക്തമാക്കി.