എഡിറ്റര്‍
എഡിറ്റര്‍
സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ല; ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി: അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
എഡിറ്റര്‍
Friday 16th June 2017 11:30am


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുമായി ബന്ധപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടി അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നത്.

സ്വാമിയെ മുറിവേല്‍പ്പിച്ചത് മനപൂര്‍വ്വമല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എല്ലാം കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയാണ്. അയ്യപ്പദാസ് രണ്ടുദിവസം മുമ്പ് കത്തി കൊണ്ടുവന്നു തന്നു.

സ്വാമിയുടെ ഒപ്പം ഇരുന്നപ്പോള്‍ കത്തി ചെറുതായി വീശി. വയറില്‍ ചെറിയ മുറിവേറ്റെന്നാണ് കരുതിയത്. 90% ലിംഗം മുറിയാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു.


Also Read: ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും 


സ്വാമിയും അമ്മയും തമ്മിലും ബന്ധമില്ല. പൊലീസ് പറഞ്ഞതനുസരിച്ചാണ് നേരത്തെ മൊഴി നല്‍കിയത്. ഇതുതന്നെ കോടതിയിലും പറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.

അതേസമയം സംഭാഷണവും പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ട്. താനല്ല, മറിച്ച് തന്റെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് കത്തില്‍ പറയുന്നത്. കാമുകന്‍ കത്തി നല്‍കി സ്വാമിയുടെ ലിംഗം മുറിക്കാന്‍ നിര്‍ദേശിച്ചെങ്കിലും തനിക്കതിനു സാധിച്ചില്ല. പിന്നീട് സ്വാമിയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

Advertisement