കോട്ടയം: വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച സ്വാമി ആതുര ദാസ് (99) നിര്യാതനായി. കൊച്ചി മാതാ അമൃതാന്ദമയി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.40നായിരുന്നു അന്ത്യം.

കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു മാസമായി അദ്ദേഹം ചികിത്‌സയിലായിരുന്നു. ആതുര ട്രസ്റ്റ് ചെയര്‍മാനായ അദ്ദേഹം കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍, ഹോമിയോ കോളജ് എന്നിവയുടെ സ്ഥാപകനായിരുന്നു.