‘മന്‍മോഹന്‍ കൊളള സംഘത്തിന്റെ കാവല്‍ക്കാരന്‍’
അഴിമതിക്കെതിരായ പുതിയ ലോക്പാല്‍ നിയമത്തിന്റെ കരടുമായി ഞാന്‍ സ്പീക്കര്‍ മീരാകുമാറിനെ കാണുകയുണ്ടായി. 176 ലക്ഷം കോടി രൂപയുടെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പേരില്‍ മുന്‍മന്ത്രി രാജയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഗുണപരമായി എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും പരിഹാരമുണ്ട്. ലോകത്ത് നാനാ ഇടങ്ങളില്‍ കാണുന്നതുപോലെ ജനങ്ങള്‍ സംഘടിക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത് ഇത്തരം എല്ലാ അതിക്രമങ്ങള്‍ക്കെതിരെയും ഒന്നിച്ച് അണിനിരക്കുന്നതിനു വേണ്ടിയാണ്.
Financial Terrorism എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിയുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. 30 ട്രില്ല്യന്‍ ഡോളറാണ് ഇന്ത്യയില്‍ കള്ളപ്പണമായി സമാഹരിക്കപ്പെട്ട് വിദേശത്ത് നിക്ഷേപിക്കപ്പെട്ടത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഈ അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിക്കൂടെ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കുമ്പോള്‍, അദ്ദേഹം പറയുന്നത് നിരവധി രാജ്യങ്ങളുമായുള്ള കരാറുകള്‍ നമുക്ക് നഷ്ടമാവും, ഈ കരാറുകള്‍ മാനിക്കേണ്ടതുണ്ട് എന്നൊക്കെ യാണ്.
അഴിമതിക്കാരുടെ പേര് പുറത്തുപറയുന്നതിലൂടെ നഷ്ടമായേക്കാവുന്ന രാജ്യാന്തരകരാറുകള്‍ നഷ്ടമായിക്കൊള്ളട്ടെ എന്നാണ് എന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായം ഇതു തന്നെയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിഗ്രസ്തമായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്. അദ്ദേഹം അഴിമതിക്കെതിരെ സംസാരിക്കുന്നതിനു അര്‍ത്ഥമില്ല. സ്വന്തം നാട് കൊള്ളയടിക്കപ്പെടുമ്പോള്‍, അദ്ദേഹം എത്ര തന്നെ സത്യസന്ധനായാലും, വെറും കാവല്‍ക്കാരനാണെന്നു പറഞ്ഞ് മാറിനില്‍ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് പൊറുക്കാനാവില്ലെന്നു ഞാന്‍ കരുതുന്നു.
പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാത്തരം അഴിമതിക്കും അതിക്രമത്തിനുമെതിരെ പോരാടുന്നതിനായി ഐക്യപ്പെടുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്. അഴിമതിക്കെതിരായി ജനകീയ യുദ്ധം അതാവട്ടെ നമ്മുടെ മുദ്രാവാക്യം.
(”ജനങ്ങള്‍ക്കെതിരായ യുദ്ധവിരുദ്ധ സമിതി”യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് തൃശൂരില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.
തയ്യറാക്കിയത് : പി അംബിക)

March 1st, 2011 at 7:05 pm
എന്ത് തോന്ന്യവാസവും വിളിച്ചു പറയുന്നവരുടെയൊക്കെ പ്രസംഗങ്ങള്‍ വാര്‍ത്ത യാക്കി പടച്ചു വിടുന്ന ധൂല്‍ ന്യൂസ് പേര് മാറ്റി ദേശാഭിമാനി ന്യൂസ് എന്നാക്കി മാറ്റിയാല്‍ നന്നായിരുന്നു.മന്‍മോഹന്‍ സിംഗിന്റെ ഏഴയലത്ത് നില്കാനോന്നും ഈ സ്വാമിക്കും ആവില്ല,ഒരു കൂതറ കമ്മ്യൂണിസ്റ്റ് കാരനും ആവില്ല.