ന്യൂദല്‍ഹി: അണ്ണാ ഹസാരയെ തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ജയില്‍ അധികൃതര്‍ പത്തുമണിക്ക് യോഗം ചേരും. ചര്‍ച്ചയ്ക്കു സ്വാമി അഗ്നിവേശ് മധ്യസ്ഥത വഹിക്കും.

ഹസാരെ രണ്ടാം ദിവസവും തിഹാര്‍ ജയിലില്‍ നിരാഹാര സത്യഗ്രഹം തുടരുകയാണ്. ഹസാരെ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി രാവിലെ പത്തുമണിക്ക് യോഗം ചേരും. തിഹാര്‍ ജയിലിനു മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കിരണ്‍ ബേദിയും പ്രശാന്ത് ഭൂഷണും പതിനൊന്നുമണിക്ക് തിഹാര്‍ ജയിലിനു മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും