Categories

Headlines

സ്വാമി അഗ്നിവേശിന് നേരെ സാല്‍വജുദൂം ആക്രമണം

ദന്തവാഡെ: പോലീസ് അതിക്രമത്തിനിരയായ ദളിത് കോളനി സന്ദര്‍ശിക്കാനെത്തിയ സ്വാമി അഗ്നിവേശിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സാല്‍വജുദൂം ആക്രമണം. സ്‌പെഷ്യല്‍ പോലീസ് ഓഫീസേഴ്‌സ്(എസ്.പി.ഒ)യുടെ സഹായത്തോടെയായിരുന്നു ആക്രമണം.

കോളനിയില്‍ അതിക്രമത്തിനിരയായവരെ നേരിട്ട് കാണാനും അവര്‍ക്ക് ദുരിതാശ്വാസം നല്‍കാനുമായിരുന്നു അഗ്നിവേശ് എത്തിയത്. തര്‍മേത്‌ല, തിമാപുരം, മോര്‍പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മാവോവാദി വേട്ടയുടെ പേരില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ നിരവധി ആദിവാസി കുടിലുകള്‍ അഗ്നിക്കിരയാവുകയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഈ ഗ്രാമത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കമുള്ള പ്രവേശനം നിഷേധിച്ചിരിക്കയായിരുന്നു.

വീടും സ്വത്തുക്കളും അഗ്നിക്കിരയായവര്‍ക്ക് പുതപ്പും മറ്റ് ആഹാര സാധനങ്ങളുമായാണ് സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തില്‍ സംഘം ഗ്രാമത്തിലെത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാല്‍വജുദൂം സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം അഗ്നിവേശിനെ തടഞ്ഞുവെക്കുകയായിരുന്നു. അഗ്നിവേശിന് നേരെ ചീഞ്ഞ മുട്ട എറിയുകയും അദ്ദേഹത്തിന്റെ തലപ്പാവ് അഴിക്കുകയും ചെയ്തു. അദ്ദേഹത്തിന് നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മാവോയിസ്റ്റ് അത്രികമത്തിന് സ്വാമി പിന്തുണ നല്‍കുകയാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ ജോസഫ് ജോണ്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് നല്‍കാനായി കൊണ്ട് വന്ന സാധനങ്ങളെല്ലാം സാല്‍വജുദൂം പിടിച്ചെടുത്തിരിക്കയാണ്. സംഘം സുഖ്മ മേഖലയിലെത്തി മുഖ്യമന്ത്രിയെ ടെലിഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

200 ഓളം വരുന്ന സംഘം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രദേശത്ത് മാവോവാദികളെ നേരിടുന്നതിനായി സവര്‍ണ്ണ വിഭാങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് സാല്‍വജുദൂം. പോലീസിനൊപ്പം ഔദ്യോഗികമായി തന്നെ ഇവര്‍ മാവോവാദി വേട്ടക്കിറങ്ങാറുണ്ട്. എന്നാല്‍ മാവോവാദി വേട്ടയുടെ മറവില്‍ പ്രദേശത്ത് വ്യാപകമായി ആദിവാസികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

മാവോവാദി വേട്ടയുടെ പേരിലൊരു നരനായാട്ട്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ