എഡിറ്റര്‍
എഡിറ്റര്‍
സുസൂക്കിയുടെ സ്‌കൂട്ടറും 150 സിസി ബൈക്കും
എഡിറ്റര്‍
Wednesday 29th January 2014 11:44am

suzuki new

ജപ്പാന്‍ കമ്പനി സുസൂക്കി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലിറക്കുന്ന രണ്ടു മോഡലുകളെ പ്രദര്‍ശിപ്പിച്ചു. ഗീയര്‍ലെസ് സ്‌കൂട്ടറായ ലെറ്റ്‌സ് , 150 സിസി ബൈക്കായ ജിക്‌സര്‍ എന്നിവയാണ് പുതിയ മോഡലുകള്‍.

സുസൂക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ പുതിയ 150 സിസി ബൈക്കായ ജിക്‌സര്‍ ജൂലൈയില്‍ വില്‍പ്പനയ്‌ക്കെത്തും. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

എങ്കിലും 75,000 രൂപ വില പ്രതീക്ഷിക്കാം. ഹീറോ ഹങ്ക് , ഹോണ്ട സിബി ട്രിഗര്‍ , ബജാജ് പള്‍സര്‍ 150 , ടിവിഎസ് അപ്പാച്ചെ എന്നിവയ്ക്ക് എതിരാളിയായ ജിക്‌സറിന്റെ 155 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് ( എസ്ഇപി ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഹോണ്ടയുടെ എച്ച്ഇടിയ്ക്ക് സമാനമായ ഈ ടെക്‌നോളജി മൈലേജില്‍ വിട്ടുവീഴ്ച കൂടാതെ ഉയര്‍ന്ന പെര്‍ഫോമന്‍സ് ഉറപ്പുനല്‍കും. ആറ് സ്പീഡാണ് ഗീയര്‍ബോക്‌സ്.

നേക്കഡ് സ്‌പോര്‍ട്ട് സ്‌റ്റൈലിങ്ങുള്ള ബൈക്കിന്റെ പിന്‍ചക്രത്തിനു മോണോ ഷോക്ക് സസ്‌പെന്‍ഷനാണ്. പൂര്‍ണ്ണമായും ഡിജിറ്റലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ .

ജിക്‌സറിന്റെ വിലയും എന്‍ജിന്‍ വിശദാംശങ്ങളുമെല്ലാം അടുത്തമാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സുസൂക്കി പ്രഖ്യാപിക്കും.

ലെറ്റ്‌സിന് ഒമ്പത് ബിഎച്ച്പി ശേഷിയുള്ള 112.8 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

ഭാരം 98 കിലോഗ്രാം. ഗീയര്‍ലെസ് സ്‌കൂട്ടറിന് ലീറ്ററിന് 63 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ തരം ടെലിസ്‌കോപ്പിക് മുന്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന ലെറ്റ്‌സിന് ട്യൂബ് ലെസ് ടയറുകളാണ്.

Autobeatz

Advertisement