ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ജൂലായിലെ കണക്കുകളനുസരിച്ച് വില്‍പ്പനയില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1,008,57 കാറുകള്‍ സുസുക്കി കഴിഞ്ഞമാസം വില്‍പ്പന നടത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം വില്‍പ്പന 78,074 ആയിരുന്നു.ഈ സാമ്പത്തികവര്‍ഷം ഇത് രണ്ടാംതവണയാണ് കമ്പനി ലാഭത്തിലേക്ക് കുതിക്കുന്നത്. ആള്‍ട്ടോ, വാഗ്നര്‍, എസ്റ്റിലോ, സ്വിഫ്റ്റ്, എ-സ്റ്റാര്‍, റിറ്റ്‌സ് എന്നിവയുടെ വില്‍പ്പനയിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.